Guidelines
അധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ
1.ട്രാൻസ്ഫറിന് അപേക്ഷ സമർപ്പിക്കുന്നവർ സൈറ്റിൽ signup എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത നിങ്ങളുടെ Pen Number ഉപയോഗിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. അതിനു ശേഷം username (Pen number ) ഉം പാസ്സ്‌വേർഡും ഉപയോചിച്ച ലോഗിൻ ചെയ്തതിനു ശേഷം ട്രാൻസ്ഫെറിനു അപേക്ഷിക്കുക
2 .പൊതു സ്ഥലം മാറ്റ അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ് .ഒരു തവണ സമർപ്പിച്ച അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിന് അവസരം ഉണ്ടാകുന്നതല്ല .
3 .ഒരു അപേക്ഷകന് ഒന്നിൽ കൂടുതൽ അക്കൗണ്ട് create ചെയ്യുവാൻ കഴിയുകയില്ല .
4 ഓൺലൈൻ അപേക്ഷയിൽ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ് .
5 .അപൂർണ്ണമായ അപേക്ഷകൾ നിരസിക്കുന്നതാണ് .
6 . സ്ഥലം മാറ്റത്തിനുള്ള മുൻഗണന / പരിരക്ഷ / അനുകമ്പ ക്ലെയിം ചെയ്യുന്നവർ നിർബന്ധമായും ബന്ധപ്പെട്ട രേഖകൾ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തി അപ്‌ലോഡ് ചെയ്യേണ്ടതാണ് .
7 .അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10.03.2025.
പ്രിൻസിപ്പൽമാർക്കുള്ള നിർദ്ദേശങ്ങൾ
1.പ്രിൻസിപ്പൽമാർ കഴിഞ്ഞ വർഷം ഉപയോഗിച്ച അതേ credentials ഉപയോഗിച്ചു ലോഗിൻ ചെയ്തതിനു ശേഷം ട്രാൻസ്ഫെറിനു അപേക്ഷിച്ചിട്ടുള്ള ജീവനക്കാരുടെ അപേക്ഷകൾ കാണാനും അപ്പ്രൂവ് ചെയ്യാനും സാധിക്കുന്നതാണ്
2. പ്രിൻസിപ്പാൾമാർ വിവരങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കേണ്ട ഫോമുകൾ കൃത്യതയോടും പൂർണ്ണമായും സമർപ്പിച്ചുവെന്ന് ഉറപ്പ് വരുത്തേണ്ടതാണ് .
3. അധ്യാപകർ സമർപ്പിക്കുന്ന അപേക്ഷകളുടെ സാധുതയും അപേക്ഷയിലെ വിവരങ്ങളും പ്രിൻസിപ്പാൾമാർ വ്യക്തമായി പരിശോധിച്ചതിന് ശേഷം മാത്രമേ അപേക്ഷകൾ അന്തിമമായി സമർപ്പിക്കാവൂ .
4. അപേക്ഷകൾ പ്രിൻസിപ്പാൾ ശിപാർശ ചെയ്ത് സമർപ്പിക്കേണ്ട അവസാന തീയതി 15.03.2025 ആണ് നു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല .
ഇതോടൊപ്പം അനുബന്ധമായി ചേർത്തിരിക്കുന്ന ഫോമിൽ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ അതാതു കോളേജിലെ വകുപ്പ് മേധാവിയുടെയും FYUGP കോഡിനേറ്ററുടെയും പ്രിൻസിപ്പാലിന്റെയും മേലൊപ്പ് സഹിതം 15.03.2025 തീയതിക്കു മുൻപായി dcegeneraltransfer@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയച്ചും നൽകേണ്ടതാണ് .
Click the below link for viewing the circular and Annexure...
https://drive.google.com/file/d/1WxYZq-XlG1BFQoMDofiJwdcIM_7K51df/view?u...
Annexure word format
https://docs.google.com/document/d/1uHdtApqAg-Y4b5b4dOLDPC0JiiBY4sq2/edi...